ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്.

ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനു ശേഷം കുടുംബം ചികിത്സ തേടി.

ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശിന്റെ അടുത്ത സുഹൃത്ത് പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് സമയത്ത് മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് ദീപിക നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 83, ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ എന്നിവയാണ് ദീപികയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

 

Top