കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്നും സ്വയം നിരീക്ഷണത്തിലാണെന്നും ആസാദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Top