ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിന് കൊവിഡ്. തനിക്ക് കൊവിഡ് പോസിറ്റീവായെന്ന വിവരം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

വൈറസ് ബാധ കണ്ടെത്തിതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങളില്ല. താനുമായി കഴിഞ്ഞ 10 ദിവസങ്ങളായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും താരം നിര്‍ദേശിച്ചു.

ഇപ്പോഴത്തെ സാഹചര്യം വളരെ ഭയാനകമാണെന്നും എന്നാല്‍, ഈ ചെറിയ കാലയളവിനെ ശരിയായ അവബോധത്തോടെ നേരിടുകയാണെങ്കില്‍ ദീര്‍ഘ കാലത്തേക്ക് അത് ഗുണം ചെയ്യുമെന്നും നടന്‍ ആരാധകരോട് പറഞ്ഞു. ഇതിനായി നമുക്ക് ഒരുമിച്ച് നിന്ന് കൊവിഡിനെതിരെ പോരാടാമെന്നും അര്‍ജുന്‍ രാംപാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.

 

Top