ദേശീയ ഹരിത ട്രൈബ്യൂണല്‍ ഓഫീസിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് എന്‍.ജി.ടി രജിസ്റ്റാര്‍ ജനറല്‍ അഷു ഗാര്‍ഗ് പറഞ്ഞു.

ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ എത്തിയത് മെയ് 19നാണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ജീവനക്കാര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്.

അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍, അഭിഭാഷകര്‍, ജീവനക്കാര്‍ അടക്കമുള്ളവര്‍ അഡ്മനിസ്‌ട്രേഷന്‍ ഓഫീസില്‍ എത്തുന്നത് വിലക്കിയെന്നും അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

Top