മന്ത്രി എ.കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

ak balan

പാലക്കാട്: മന്ത്രി എ.കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന്(06/1/2021) രാവിലെ നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് മാനദണ്ഡ പ്രകാരം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top