നടന്‍ സോനു സൂദിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ സോനു സൂദിന് കൊവിഡ്. രോഗം സ്ഥിരീകരിച്ചതായി താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ന് രാവിലെ തനിക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയെന്നും മുന്‍കരുതലിന്റെ ഭാഗമായി താന്‍ ഇതിന് മുന്നോടിയായി തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചുവെന്നും സോനു പറഞ്ഞു.

നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഈ പ്രതിസന്ധി സമയത്തും പരിഹരിക്കുന്നതിന് തയ്യാറാണെന്നും നിങ്ങള്‍ക്കൊപ്പം എപ്പോഴും താന്‍ കൂടെയുണ്ടാകുമെന്നും സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം, വര്‍ധിക്കുന്ന കൊവിഡ് സാഹചര്യത്തില്‍ താന്‍ വ്യാകുലനാണെന്ന് നടന്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. രാവിലെ മുതല്‍ മരുന്നുകള്‍ക്കും ഇഞ്ചക്ഷനും ആശുപത്രിയില്‍ കിടക്കകള്‍ എത്തിക്കുന്നതിനുമായി നിരവധി പേര്‍ തന്നെ വിളിക്കുന്നതായും പലര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

തെന്നിന്ത്യന്‍ സിനിമാലോകത്തും ബോളിവുഡിലും വില്ലന്‍ വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരം കൊവിഡിലും ലോക്ക് ഡൗണ്‍ സമയത്തും ചെയ്ത നിസ്വാര്‍ഥ സേവനങ്ങളിലൂടെ ജനപ്രിയനായി.

 

Top