നടന്‍ പരേഷ് റാവലിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രമുഖ ബോളിവുഡ് നടനും ബിജെപിയുടെ മുന്‍ എംപിയുമായ പരേഷ് റാവലിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ റാവല്‍ തന്നെയാണ് വൈറസ് ബാധയുടെ വിവരം അറിയിച്ചത്. ആഴ്ചകള്‍ക്കു മുന്‍പാണ് അദ്ദേഹം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

”നിര്‍ഭാഗ്യവശാല്‍, എനിക്ക് കൊവിഡ് പോസിറ്റീവായി. അവസാനത്തെ 10 ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണം.”- റാവല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

 

Top