പുതുപ്പാടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്; 10 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിനി ആയ ഇവര്‍ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു.നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ ആറു ജീവനക്കാരെയും ചികിത്സയ്ക്കെത്തിയ നാല് ഗര്‍ഭിണികളെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയിലെത്തിയ മറ്റുള്ളവരുടേയും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടേയും വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

Top