തിരുവനന്തപുരം കോര്‍പ്പറേഷനിലെ 3 കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും.

കഴിഞ്ഞ ദിവസം കോര്‍പറേഷനിലെ നൂറ് കൗണ്‍സിലര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അടുത്ത ദിവസങ്ങളിലൊന്നും കൗണ്‍സില്‍ യോഗം നടക്കാതിരുന്നതിനാല്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും നിരീക്ഷണത്തില്‍ പോകേണ്ടി വരില്ല.

Top