പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കാനാണ് തീരുമാനം.

നാളെ മുതല്‍ 23 വരെ തൃശൂര്‍ നഗരത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 22 നും 23 നും ആശുപത്രികള്‍ മാത്രം പ്രവര്‍ത്തിക്കും. സ്വരാജ് റൗണ്ടിലേക്കുള്ള 18 വഴികള്‍ അടയ്ക്കും. എട്ട് വഴികളിലൂടെ മാത്രമായിരിക്കും സംഘാടകര്‍ക്ക് പ്രവേശനം. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രദേശത്ത് 2000 ാെപലീസുകാരെ വിന്യസിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

 

Top