ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷനും മകനും കോവിഡ് സ്ഥിരീകരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്തിനും മകനും കോവിഡ് സ്ഥിരീകരിച്ചു. ബര്‍സിധര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. ഫലം പോസിറ്റീവ് ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ കോവിഡ് പരിശോധന നടത്തണം. നിങ്ങളുടെ അനുഗ്രഹത്താല്‍ രോഗമുക്തനായി താന്‍ ഉടന്‍ തിരിച്ചെത്തും’ ബന്‍സിധര്‍ ട്വിറ്ററില്‍ കുറിച്ചു.

അടുത്തിടെ ബന്‍സിധറിന്‌റെ വസതിയില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. നിരവധി ബിജെപി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കോവിഡ് പരിശോധന നടത്തണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

Top