ബംഗാള്‍ ബിജെപി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അദ്ദേഹത്തിന് 102 ഡിഗ്രി പനിയുണ്ട്. ശരീരത്തിലെ ഓക്‌സിജന്‍ നില തൃപ്തികരമാണെന്ന് ആദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. ദിലീപ് ഘോഷിന് കഴിഞ്ഞ രണ്ട് ദിവസമായി ശാരീരിക അവശതകളുണ്ടായിരുന്നു.

Top