സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപരന് ജോലി പോയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപരനെന്നാണ് അറിയപ്പെടുന്ന പഞ്ചാബുകാരന്‍ ബല്‍വീര്‍ ചന്ദിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ബ്രാന്‍ഡ് അംബാസഡറായി ജോലി നോക്കുകയായിരുന്ന ബല്‍വീറിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജോലി നഷ്ടമായി. ഇതോടെ സ്വന്തം നാടായ പഞ്ചാബിലേക്ക് മടങ്ങിയ ബല്‍വീറിന് അവിടെയെത്തിയശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

1999ലെ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിനിടെ, ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ കമന്ററി ബോക്‌സിലേക്ക് ക്ഷണിച്ചതോടെയാണ് സച്ചിന്റെ അപരനെന്ന നിലയില്‍ ബല്‍വീര്‍ പ്രശസ്തനായത്. പിന്നീട് താജ് ഹോട്ടലില്‍ സച്ചിനുമായി ബല്‍വീര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സച്ചിന്റെ അപരനായി പല പരസ്യങ്ങളിലും ബല്‍വീര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സച്ചിന്റെ മുഖം തനിക്ക് ഏറെ പ്രശസ്തി നല്‍കിയെന്ന് ബല്‍വീര്‍ വ്യക്തമാക്കി.

Top