തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോളിലുള്ള എസ്‌ഐക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസം കൊണ്ട് 190 സമ്പര്‍ക്കരോഗികളാണ് തിരുവനന്തപുരത്തുണ്ടായത്.
ഇന്ന് 95 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ മൂന്നൂറിലേറെ രോഗികളാണ് നിലവിലുള്ളത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചു. ചീഫ് സെക്രട്ടറിയുടെ പരിശോധനാഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും മൂന്നൂറിന് മേല്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് സ്ഥിരീകരിച്ച 339 പേരില്‍ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് അടുക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനം രോഗവ്യാപനത്തിന്റെ അസാധാരണ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കും സമ്പര്‍ക്കരോഗികളുടെ ഉയര്‍ന്ന നിരക്കുമാണ് ഇന്നത്തേത്ത്.