സൗദി അറേബ്യയില്‍ ഇന്ന് 290 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം മുന്നൂറില്‍ താഴെയായി. ഇന്ന് പുതിയതായി 290 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള രോഗബാധിതരില്‍ 535 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏഴ് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 65,815 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,318 ആയി. ഇതില്‍ 5,30,917 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,512 ആയി. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,889 ആയി കുറഞ്ഞു. ഇതില്‍ 1,061 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 62, മക്ക 51, കിഴക്കന്‍ പ്രവിശ്യ 30, അല്‍ഖസീം 29, ജീസാന്‍ 27, അസീര്‍ 23, മദീന 18, നജ്‌റാന്‍ 15, അല്‍ജൗഫ് 9, തബൂക്ക് 8, വടക്കന്‍ അതിര്‍ത്തി മേഖല 7, ഹായില്‍ 6, അല്‍ബാഹ 5. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 35,161,640 ഡോസ് ആയി ഉയര്‍ന്നു.

Top