ആര്യനാട് ആറ്റില്‍ മുങ്ങി മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റില്‍ മുങ്ങി മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്യനാട് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്ക് മരണ ശേഷമുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പുതുക്കുളങ്ങര തുളസിധരന്‍ (58) നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 ന് വൈകിട്ടാണ് തുളസീധരന്‍ ആറ്റില്‍ മുങ്ങി മരിച്ചത്.

അതേസമയം മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ഇവരുടെ കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

Top