മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന് കോവിഡ് സ്ഥിരീകരിച്ചു

ഗുവാഹത്തി: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന് കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ലോക്‌സഭാ അംഗവുമായിരുന്നു സുഷ്മിത ദേവ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവുമാണ് സുഷ്മിത.’എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ല.’സുഷ്മിത തന്റെ ട്വീറ്ററില്‍ കുറിച്ചു.

കൊവിഡ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സുഷ്മിതയുടെ ആരോഗ്യസ്ഥിതികള്‍ അന്വേഷിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഇരുപത്തിനാല് ലക്ഷത്തിലേക്ക് എത്തുകയാണ്. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേര്‍ ഇതുവരെ മരിച്ചു.

Top