ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍സി ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മന്‍സി ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് വിമന്‍സ് ട്വന്റി-20 ചലഞ്ച് ടൂര്‍ണമെന്റ് നഷ്ടമാകും.

ഇന്ത്യന്‍ മുന്‍ നായകന്‍ മിഥാലി രാജ് നയിക്കുന്ന വെലോസിറ്റി ടീമില്‍ അംഗമാണ് മന്‍സി. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ടീമിന്റെ മുംബൈയിലെ ക്യാമ്പിലേക്ക് താരം എത്തിയില്ല. മന്‍സിക്ക് പകരം പേസര്‍ മേഘന സിംഗിനെ വെലോസിറ്റി ടീമിലെടുത്തു.

Top