ബാർസലോണയിൽ നാലു സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ബാര്‍സലോണ: ബാര്‍സലോണയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നാല് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ തവണയാണ് മാർജ്ജാര വർഗത്തിലുൾപ്പെട്ട ജീവികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്ന് പെൺസിംഹങ്ങളും ഒരു ആൺസിംഹവുമാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് മ‍ൃഗഡോക്ടർമാർ നടത്തിയ പരിശോധനയിൽ കോവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃഗശാലയിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർക്കും കോവിഡ് പോസിറ്റീവായി.

സിംഹങ്ങൾ എങ്ങനെ കോവിഡ് പോസിറ്റീവായെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. ഫ്ലൂ ബാധയ്ക്കുള്ള മരുന്നാണ് കോവിഡ് ബാധിച്ച മൃഗങ്ങൾക്കും നൽകുന്നതെന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മനുഷ്യര്‍ക്ക് നടത്തുന്ന രീതിയിൽ തന്നെയാണ് സിംഹങ്ങൾക്കും ആർട്ടിപിസിആർ ടെസ്റ്റ് നടത്തുന്നത്. കോവിഡ് ബാധിച്ച മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ കൂട്ടത്തിൽ നിന്നും മാറ്റി പാർപ്പിക്കുകയാണ്.

Top