കുഴഞ്ഞ് വീണ് മരിച്ച ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: കുഴഞ്ഞുവീണു മരിച്ച ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി കൊവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി കെ എ ബഷീര്‍ (62) ആണ് ഇന്നലെ രാത്രി കുഴഞ്ഞ് വീണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ബഷീറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. വീടിരിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ ബഷീര്‍ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ കാന്‍സര്‍ രോഗിയായിരുന്ന ഇദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും കൊവിഡ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട് വന്നു. വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന സിന്ധു.

Top