കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ പനി ഉള്ളതുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി സ്വയം ഐസോലേഷനിലായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാം എന്നാണ് ലോക്കറ്റ് ചാറ്റര്‍ജിയുടെ ട്വീറ്റ്.
അടുത്തിടയാണ് ലോക്കറ്റ് ചാറ്റര്‍ജി പശ്ചിമ ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. അതേസമയം, കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനായ കൊവാക്‌സിന്‍ നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.