യുഎഇയില്‍ 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 427 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69,328 ആയി. 341 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 60,202 ആയി.

24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 379 ആണ് ആകെ മരണസംഖ്യ. നിലവില്‍ 8,747 പേരാണ് ചികിത്സയിലുള്ളത്. 88,803 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top