യുഎഇയില്‍ ഇന്ന് 998 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 998 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,559 പേര്‍ സുഖം പ്രാപിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,15,394 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,00,548 പേര്‍ രോഗമുക്തരാവുകയും 2,036 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,810 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top