യുഎഇയില്‍ ഇന്ന് 994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് വീണ്ടും ആയിരത്തില്‍ താഴെയെത്തി. 994 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,570 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 300,828 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,14,396 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,98,989 പേര്‍ രോഗമുക്തരാവുകയും 2,035 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 13,372 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top