യുഎഇയില്‍ ഇന്ന് 991 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് താഴെ തുടരുന്നു. ഇന്ന് 991 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,576 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,13,402 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,97,419 പേര്‍ രോഗമുക്തരാവുകയും 2,031 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 13,952 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top