യുഎഇയില്‍ ഇന്ന് 987 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 987 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,554 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,16,381 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,02,102 പേര്‍ രോഗമുക്തരാവുകയും 2,038 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,241 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top