അന്റാര്‍ട്ടിക്കയില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സാന്റിയാഗോ: അന്റാര്‍ട്ടിക്കയിലെ ചിലിയന്‍ റിസെര്‍ച്ച് ബേസിലെ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളികളുമാണ്.

ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെയുളള 13 ചിലിയന്‍ ആസ്ഥാനങ്ങളില്‍ ഒന്നാണിത്. ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അന്റാര്‍ട്ടിക്ക.

Top