കൊല്ലം ജില്ലാ ജയിലിലെ 24 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 24 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 പേരെ പരിശോധിച്ചപ്പോള്‍ പകുതിപേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 38 ആയി.

ജില്ലാ ജയിലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തടവുകാരില്‍ ഒരാള്‍ക്ക് പനി വന്നതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ജയില്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹത്തില്‍ നിന്നായിരിക്കാം മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്നാണ് സൂചന

Top