മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 202 പേര്‍ക്ക്; 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം: മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 202 പേര്‍ക്ക്. ഇതില്‍ 180 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. മലപ്പുറം എസ്പി യു. അബ്ദുള്‍ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

അതേസമയം കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫയര്‍ സ്റ്റേഷനിലെ 26 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1380 ഉം സമ്പര്‍ക്ക രോഗികളാണ്.

കൂടുതല്‍ കൊവിഡ് രോഗികളുള്ള തിരുവനന്തപുരത്ത് പുതിയ രോഗികളുടെ എണ്ണം 400 കടന്നു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. 88.23 ശതമാനമാണ് സമ്പര്‍ക്കത്തോത്. സംസ്ഥാനത്താകെ 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നും രോഗം ബാധിച്ചു.

Top