തലസ്ഥാനത്ത് 20 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 20 പോലീസുകാര്‍ക്ക് കൂടി കോവിഡ്. തിരുവനന്തപുരം നഗരത്തിലെ 14 പൊലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറു പൊലീസുകാര്‍ക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി.

തിരുവനന്തപുരത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ ഏറ്റവും ആശങ്ക പൊലീസുകാര്‍ക്ക് കോവിഡ് ബാധ കൂടുതലായി ഉണ്ടാകുന്നു എന്നതാണ്.

Top