കൊവിഡ്; ഒമാനില്‍ 1931 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ 1931 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,28,579 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 14 കൊവിഡ് മരണങ്ങളാണ്. ആകെ 2,448 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇതുവരെ 2,06,844 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറില്‍ 128 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 329 പേര്‍ ഉള്‍പ്പെടെ, ഇപ്പോള്‍ 1021 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Top