സൗദിയില്‍ ഇന്ന് 1,252 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,252 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇന്ന് 1,299 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,00428 ആയി ഉയര്‍ന്നു.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 519,395 ആയി. ഇന്ന് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 8,167 ആയി ഉയര്‍ന്നു. രാജ്യമാകെ ഇന്ന് 90,510 കൊവിഡ് പരിശോധനകളാണ് നടത്തിയത്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 10,788 ആയി. ഇതില്‍ 1,424 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Top