കൊവിഡ് വ്യാപനം; സീരിയല്‍, സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണം കൊണ്ടു തന്നെ സീരിയല്‍, സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോര്‍ ഇന്‍ഡോര്‍ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഒരു ദിവസം രോഗികളുടെ എണ്ണം 38000 കടക്കുന്നത് ഇത് ആദ്യമായാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും 30000ല്‍ അധികം രോ?ഗികളെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു തന്നെയാണ്.

 

Top