കോവിഡ് ക്രിസ്മസ് കിറ്റുകൾ വ്യാ​ഴാ​ഴ്ച മുതൽ വിതരണം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ കിറ്റി​ന്‍റെ ഡി​സം​ബ​ർ മാ​സ​ത്തെ വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ഈ ​മാ​സ​ത്തേ​ത് ക്രി​സ്മ​സ് കി​റ്റാ​യാ​ണ് ന​ൽ​കു​ക. എ​ല്ലാ കാ​ർ​ഡു​ട​മ​ക​ൾ​ക്കും റേ​ഷ​ൻ​ ക​ട​ക​ൾ വ​ഴി കി​റ്റ് ല​ഭി​ക്കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചിട്ടുണ്ട്.

11 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലു​ണ്ടാ​വു​ക. ഒ​പ്പം മാ​സ്കും ന​ൽ​കും. ക​ട​ല, പ​ഞ്ച​സാ​ര, നു​റു​ക്കു ഗോ​ത​ന്പ്, വെ​ളി​ച്ചെ​ണ്ണ, മു​ള​കു​പൊ​ടി, ചെ​റു​പ​യ​ർ, പ​രി​പ്പ്, ഉ​ഴു​ന്ന്, തു​ണി സ​ഞ്ചി, ര​ണ്ട് മാ​സ്ക് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്.

Top