കോവിഡ് വ്യാപനം; കേന്ദ്രത്തില്‍ നിന്നും ഉന്നതതല സംഘം കേരളത്തിലേക്ക്

ന്യൂഡല്‍ഹി:കോവിഡ് നിയന്ത്രണാതീതമായി വര്‍ധിച്ച കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയയ്ക്കും. കോവിഡ് കണക്കില്‍ കേരളം ബംഗാളിനെയും ഡല്‍ഹിയെയും മറികടന്ന സാഹചര്യത്തിലാണ് ഇത്. മൊത്തം പോസിറ്റീവായവര്‍ 3.25 ലക്ഷം കവിഞ്ഞു. ഇതില്‍ 2.29 ലക്ഷം പേര്‍ക്കു ഭേദമായി. നിലവില്‍ 95,008 പേരാണു ചികിത്സയിലുള്ളത്.

ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് കേരളത്തിന് ആശങ്ക. കുറഞ്ഞ മരണനിരക്ക് ആശ്വാസവും. പ്രതിദിന കേസുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയിലെ വര്‍ധന പരിഗണിച്ചാണ് കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളിലേക്കു സംഘത്തെ അയയ്ക്കുന്നത്.

Top