കൊവിഡ്: വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിവിധ രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെടുന്നത്.

പഠിക്കാനായി വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

‘ശ്രദ്ധിക്കുക! കോവിഡ്, അനുബന്ധ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിലെ ഛകഅകക ഡിവിഷനുമായി ബന്ധപ്പെടാം’ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

Top