കോവിഡ്; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സീന്‍ നയത്തിന്റെ പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി കേന്ദ്രം. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്‌സിന്‍ വിതരണം ചെയ്യുക. 18നും 44 നും ഇടയിലുള്ളവരില്‍ ആര്‍ക്ക് മുന്‍ഗണന നല്‍കണം എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സീന്‍ നല്‍കുന്ന കാര്യം കമ്പനികള്‍ക്ക് തീരുമാനിക്കാം. ഇതിന്റെ വിലയും കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സീന്‍ സ്വീകരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ വൗച്ചര്‍ സംവിധാനം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.

 

Top