രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു; സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ ആശങ്ക

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12,248 പേരും ആന്ധ്രയില്‍ 10,820 പേരും ഇന്ന് രോഗബാധിതരായി. തമിഴ്‌നാട്ടില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണം 5994 ആയി ഉയര്‍ന്നിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 119 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 4927 ആയി. 5994 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 296901 ആയി. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ മാത്രം 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈ 12 പേരും കന്യാകുമാരി 4 പേരും തേനി 3 പേരും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കര്‍ണാടകത്തില്‍ ഇന്നലെ 5985 പേരാണ് രോഗ ബാധിതരായത്. കര്‍ണാടകത്തില്‍ ഇന്ന് അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം 5985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധ നിരക്ക് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. അതേസമയം, പ്രതിദിന സാമ്പിള്‍ പരിശോധന ഏഴ് ലക്ഷമായി ഉയര്‍ത്താന്‍ സാധിച്ചെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. ആന്ധ്ര പ്രദേശില്‍ ഇന്നും പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 10820 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 227860 ആയി. 97 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 2036 ആയി ഉയര്‍ന്നു. 87112 പേരാണ് സംസ്ഥാനത്ത് ഇതുവരെ ചികിത്സയിലുള്ളത്.

Top