മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളിൽ വീണ്ടും വർധന: ഇന്ന് 25833 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 25,833 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

കോവിഡ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. 24 മണിക്കൂറിനിടെ 58 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 12,764 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,96,340 ആയി. 21,75565 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Top