മലപ്പുറത്തിന് ഇന്ന് ആശ്വാസം; 1500ല്‍ അധികം പേര്‍ക്ക് കൊവിഡ് മുക്തി

മലപ്പുറം: മലപ്പുറം ജില്ലയില്‍ 1500ല്‍ അധികം പേര്‍ക്ക് ഇന്ന് കൊവിഡ് മുക്തി. 1519 പേരാണ് ജില്ലയില്‍ ഇന്ന് കൊവിഡ് മുക്തരായത്. ജില്ലയില്‍ ഇതോടെ 28,391 പേര്‍ പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

അതേസമയം മലപ്പുറം ജില്ലയില്‍ ഇന്ന് 1013 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 49,888 പേരാണ്. ഇതുവരെ 154 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

Top