ആശങ്ക പടര്‍ത്തി രാജ്യത്ത് കോവിഡ് രോഗികള്‍ എട്ട് ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 475 പേര്‍ മരിക്കുകയും ചെയ്തു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21,604 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 2,30,599 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 93,673 പേര്‍ ചികിത്സയിലുണ്ട്. 1,27,259 പേര്‍ രോഗമുക്തി നേടി.

തമിഴ്നാട്ടില്‍ 1,26,581 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 78,161 പേര്‍ രോഗമുക്തി നേടി. 46,655 പേര്‍ ചികിത്സയിലുണ്ട്. 1,765 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 82,226 പേര്‍ രോഗമുക്തി നേടി. 21,567 പേര്‍ ചികിത്സയിലുണ്ട്. 3258 പേര്‍ ഇതിനോടകം മരിച്ചു.

Top