കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുമോ ?

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ലോക്ക് ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതമാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. പല സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് വര്‍ധനവിനുള്ള കാരണമായി കണക്കാക്കുന്നത്.

ഇതിനിടെയാണ് ചില സംസ്ഥാനങ്ങള്‍ ഇളവുകളില്‍ പുതിയ മാര്‍ഗരേഖ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇളവുകളില്‍ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.

അതേസമയം ഇതുസംബന്ധിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍. വിഷയം കേന്ദ്ര മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

Top