24 മണിക്കൂറിനിടെ 20,903 പുതിയ രോഗികള്‍; ആകെ രോഗബാധിതര്‍ 6,25,544, ആശങ്ക !

ന്യൂഡല്‍ഹി: കുതിച്ച് ഉയര്‍ന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,25,544 ആയി ഉയര്‍ന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ 379 പേര്‍ രാജ്യത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 18,213 പേര്‍ക്കാണ്.

അതേ സമയം കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ഡല്‍ഹി എന്‍സിആര്‍ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കര്‍മ്മപദ്ധതിക്ക് തീരുമാനമായി. യു പി ,ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തെ തുടര്‍ന്നാണ് തീരുമാനം.

യു പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകള്‍ കൂട്ടാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി.ഇരു സംസ്ഥാനങ്ങള്‍ക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതല്‍ കിറ്റുകള്‍ നല്‍കും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും.

Top