ഏഴുലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 22,252 പുതിയ രോഗികള്‍

ന്യൂഡല്‍ഹി:കുതിച്ച് ഉയര്‍ന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു. 7,19,665 കോവിഡ് ബാധിതരാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതില്‍ 2,59,557 എണ്ണം സജീവ കേസുകളാണ്. 4,39,948 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 467 പേരാണ് കേവിഡ് ബാധിച്ച് മരിച്ചത്. 20,160 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍
ഇതുവരെ 2,11,987 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9026 പേര്‍ മരിക്കുകയും ചെയ്തു. 87,699 സജീവ കേസുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. 1,15,262 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുമുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,14,978 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച
തമിഴ്നാട്ടില്‍ 1,571 പേരാണ് ഇതുവരെ മരിച്ചത്.66,571 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,836 സജീവ കേസുകളും സംസ്ഥാനത്തുണ്ട്.

ഡല്‍ഹിയില്‍ 1,00,823 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 72,088 പേര്‍ രോഗമുക്തി നേടി. 25,620 സജീവ കേസുകളുണ്ട്. ഇതുവരെ 3,115 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.

Top