കുതിച്ച് ഉയര്‍ന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 22,771 പുതിയ രോഗികള്‍ !

ന്യൂഡല്‍ഹി: കുതിച്ച് ഉയര്‍ന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. പ്രതിദിന വര്‍ധന 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 24 മണിക്കൂറിന് ഇടയില്‍ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവില്‍ 2,35,433 പേരാണ് ചികിത്സയില്‍ ഉള്ളത് .

കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തി.8376 പേരാണ് ഇതുവരെ രോഗം ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞത്.

94,695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 പേരാണ് മരണപ്പെട്ടത്. 1,02,721 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 1385 മരണവും 34,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1904 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശില്‍ 749 പേരും പശ്ചിമബംഗാളില്‍ 717 പേരുമാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

കേരളത്തില്‍ 4964 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2100 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 25 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top