രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1106 പുതിയ കോവിഡ് കേസുകളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആയിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗബാധിതര്‍ 17,386 ആയി. മരണ സംഖ്യ 398 ആയി ഉയര്‍ന്നു.

ഒരു മാസത്തിനിടെയുണ്ടായ 69 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതാണ് മരണനിരക്കില്‍ പെട്ടെന്ന് വര്‍ദ്ധനയുണ്ടാകാന്‍ കാരണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.ആശങ്കപ്പെടേണ്ടതില്ലെന്നും രോഗമുക്തി 50 ശതമാനത്തിലെത്തിയത് നല്ല സൂചനയാണെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇതുവരെ 7846 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ആശുപത്രിയില്‍ പോകേണ്ടതില്ല. എണ്‍പത് ശതമാനം ആളുകള്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ ഇരുന്ന് തന്നെ ഭേദമാകുന്നുണ്ടെന്നും സിസോദിയ പറഞ്ഞു.

Top