സംസ്ഥാനത്ത് ഒരു ദിവസം 200 കടന്ന് രോഗബാധിതര്‍; 201 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായിട്ടാണ് 200 കടക്കുന്നത്.

മലപ്പുറത്ത് 35പേര്‍ക്കും, കൊല്ലത്ത് 23പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, ജില്ലകളില്‍ 21പേര്‍ക്കും, കണ്ണൂരില്‍ 18പേര്‍ക്കും എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ 17പേര്‍ക്കും, പാലക്കാട് കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 14 പേര്‍ക്കും കാസര്‍കോട് 7 പേര്‍ക്കും പത്തനംതിട്ടയില്‍ 7 പേര്‍ക്കും ഇടുക്കിയില്‍ 2 പേര്‍ക്കും വയനാട് ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും വന്നവരും 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.27 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം ഇന്ന് 201 പേര്‍ രോഗമുക്തരാകുകയും ചെയ്തു. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവായവരുടെ കണക്ക്.

സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2908 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

17711 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 378 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 171773 സാംപിളുകള്‍ ശേഖരിച്ചു. 4834 സാംപിളുകളുടെ പരിശോധാഫലം വരാനുണ്ട്. 24 മണിക്കൂറിനിടെ 7306 സാംപിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 130 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.

Top