സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 18 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്കും തൃശ്ശൂര്‍ 9 പേര്‍ക്കും പത്തനംതിട്ടയില്‍ 4 പേര്‍ക്കും തിരുവനന്തപുരം , എറണാകുളം ജില്ലകളില്‍ 3 പേര്‍ക്കും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ രണ്ട് പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും സംസ്ഥാനത്തിന് പുറത്തു നിന്നും വന്നവരാണ്.ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ ഇതപ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറുമാണ്.

ഇന്ന് 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. മലപ്പുറം-7, തിരുവന്തപുരം-3, കോട്ടയം-3, പത്തനംതിട്ട-1, പാലക്കാട്-1, കോഴിക്കോട്-1,വയനാട്-1,കണ്ണൂര്‍-1 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്.

1326 പേര്‍ക്കാണു ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,38,397 പേരും ആശുപത്രിയില്‍ 1,246 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 68,979 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 65,273 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Top