അഞ്ചര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 18,522 പുതിയ രോഗികള്‍, മരണം 418

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,66,840 ഉയര്‍ന്നു. നിലവില്‍ 2,15125 രോഗികളാണ് രാജ്യത്തുള്ളത്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ 418 പേരാണ്‌ രാജ്യത്ത് കോവിഡ് മരണത്തിന് കീഴടങ്ങിയത്.ഇതുവരെ 16,893 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ പതിനാല് ആശുപത്രികളില്‍ മാത്രം ഇതുവരെ രോഗികളായത് 2109 ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,69,883 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.ഇന്നലെ മാത്രം സംസ്ഥാനത്ത് 5257 പേര്‍ രോഗികളായി.

അതെസമയം ഡല്‍ഹിയെ പിന്നിലാക്കി തമിഴ്‌നാട് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ 85, 161 പേരും രോഗബാധിതരായി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്‌നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്.

Top