ആശങ്ക ഉയര്‍ത്തി കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 9,887 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,887 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,36,657 ആയി ഉയര്‍ന്നു.

6,642 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതില്‍ 294 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതാണ്. 11,5942 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 77,793 ആയി. 2710 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

തമിഴ്നാട്(28694), ഡല്‍ഹി(25004), ഗുജറാത്ത്(18584) രാജസ്ഥാന്‍(9862) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ആദ്യഘട്ടങ്ങളില്‍ രോഗബാധ രൂക്ഷമായ ഇറ്റലിയെ ഇന്ത്യ മറികടന്നു കഴിഞ്ഞു. ഇത് വലിയ തോതില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.

കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതമാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Top